കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജമീല ഇബ്രാഹിമ്മിനെ ചാണ്ടി ഉമ്മന്‍ എംഎല്‍എ സന്ദര്‍ശിച്ചു. ഇന്ത്യയിലാദ്യമായി കേരളത്തില്‍ പ്രത്യേകമായി വയോജന ക്ഷേമ വകുപ്പ് രൂപീകരിച്ചത് അഭിനന്ദനാര്‍ഹമായ കാര്യമാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കുട്ടിക്കാലത്ത് തന്നെ അപ്പയോടൊപ്പം ജമീല ഇബ്രാഹിമ്മിന്റെ വീട് സന്ദര്‍ശിച്ചിട്ടുണ്ട്. യാഥാസ്തിക സാഹചര്യങ്ങളില്‍ നിന്ന് സാമൂഹ്യ രാഷ്്ട്രീയ നീതിന്യായ രംഗങ്ങളില്‍ സജീവമായി നില്‍ക്കാനും മഹിളാ കോണ്‍ഗ്രസിന്റെ ദേശീയ സെക്രട്ടറിയായി പ്രവര്‍ത്തിക്കാനും കഴിഞ്ഞത് അഭിനന്ദനാര്‍ഹമായ കാര്യമാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
എം.ജി. ജയകൃഷ്ണന്, സജീവ് പരിശവിള, മില്ട്ടന് മുണ്ടയ്ക്കല്‍ എന്നിവരും സന്നിഹിതരായിരുന്നു.